Today: 18 Jun 2025 GMT   Tell Your Friend
Advertisements
ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത ജിസിസി വിസയ്ക്ക് അംഗീകാരം
Photo #1 - Gulf - Otta Nottathil - gcc_visa_schengen_model
ദുബായ്: ജിസിസി ഏകികൃത ടൂറിസ്ററ് വിസയ്ക്ക് അംഗീകാരം ലഭിച്ചുവെന്നും ഉടന്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മര്‍റി വ്യക്തമാക്കി. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മര്‍ ക്യാമ്പ് പ്രഖ്യാപന ചടങ്ങിനിടെ പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യുകെ ഒഴികെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ ടൂറിസ്ററ് വിസയ്ക്ക് സമാനമായി ജിസിസി മേഖലയില്‍ ഏകീകൃത ടൂറിസ്ററ് വിസ, അല്ലെങ്കില്‍ ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ പുറത്തിറക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു വരുകയാണ്.

ജിസിസി ഏകീകൃത വിസ നിലവില്‍ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ അംഗ രാജ്യങ്ങളിലേക്ക് ഒറ്റ വിസയില്‍ സന്ദര്‍ശനം നടത്താന്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് സാധിക്കും.

ഏകീകൃത വിസ പ്രാദേശിക ടൂറിസം വ്യവസായത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഉത്തേജനം നല്‍കുമെന്നും ജിഡിപിയില്‍ വളര്‍ച്ചയുണ്ടാകുമെന്നും തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും ഈ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നു.

ജിസിസി സ്ററാറ്റിസ്ററിക്കല്‍ സെന്‍റര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, 2023ല്‍ ഈ മേഖല 6.81 കോടി സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയും ടൂറിസത്തില്‍ 11.04 കോടി ഡോളറിന്‍റെ റെക്കോഡ് വരുമാനം നേടുകയും ചെയ്തു. 2019ലെ കോവിഡ് മഹാമാരിക്കു മുമ്പുള്ള സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിനോദ സഞ്ചാരികളുടെ വരവില്‍ 42.8 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

യുഎഇയുടെ യാത്രാ, ടൂറിസം മേഖലയിലെ തൊഴിലുകളുടെ എണ്ണം 2030 ആകുമ്പോഴേക്കും പത്തു ലക്ഷത്തിലെത്തുമെന്നും, 2034 ആകുമ്പോഴേക്കും വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്‍റെ 928,000 എന്ന കണക്കിനെ മറികടക്കുമെന്നും, 9 പേരില്‍ ഒരാള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.

ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്‍റെ (ഡി.ഇ.ടി) കണക്കനുസരിച്ച് 2025ലെ ആദ്യ നാല് മാസങ്ങളില്‍ 71.5 ലക്ഷം വിനോദ സഞ്ചാരികളാണ് ദുബായിലെത്തിയത്.
- dated 18 Jun 2025


Comments:
Keywords: Gulf - Otta Nottathil - gcc_visa_schengen_model Gulf - Otta Nottathil - gcc_visa_schengen_model,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us